പെരിയഇരട്ടക്കൊലപാതകകേസിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്‍. എംഎൽഎ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു ?

കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നു എന്നും എംഎൽഎയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ പറ‍ഞ്ഞു.കൊലപാതകത്തിന്‍റെ പിറ്റേദിവസം പാക്കത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ കെ കുഞ്ഞിരാമൻ എംഎൽഎയും സിപിഎം പ്രവർത്തകരും തടഞ്ഞെന്നാണ് ആരോപണം

0

കാസർകോട്: കാസർകോട് പെരിയയില്‍ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിരോധത്തിലായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്‍. എംഎൽഎ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നു എന്നും എംഎൽഎയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ പറ‍ഞ്ഞു.കൊലപാതകത്തിന്‍റെ പിറ്റേദിവസം പാക്കത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ കെ കുഞ്ഞിരാമൻ എംഎൽഎയും സിപിഎം പ്രവർത്തകരും തടഞ്ഞെന്നാണ് ആരോപണം. വാഹനമുടമയായ സജി ജോർജിനെ കസ്റ്റഡിയിലെടുക്കാനും സമ്മതിച്ചില്ല. പിന്നീടാണ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ്

കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് കല്ലേറുണ്ടായപ്പോൾ സ്ഥലത്തെത്തിയ എംഎൽഎ കൊലവിളിനടത്തിയതായി ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. എംഎൽഎയുടെ പ്രചോദനമില്ലാതെ പീതാംബരന് കൊലപാതകം നടത്താനാകില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്എന്നാല്‍, ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ് ഉദുമ എംഎൽഎ. കോൺഗ്രസാണ്പിന്നിലെന്നാണ് എംഎൽഎയുടെ വിശദീകരണം. മുഖ്യപ്രതി പീതാംബരന്‍റെ ഗൂഢാലോചനയിലാണ് കൊലപാതകം നടന്നത് എന്ന് പൊലീസ് പറയുന്നു. കൊലനടത്താനും സ്ഥലത്തുനിന്ന് രക്ഷപ്പെടാനും പിന്നീട് ഒളിവിൽപോകാനുമൊക്കെ പീതാംബരന് എവിടെനിന്ന് സഹായം ലഭിച്ചു എന്ന ചോദ്യത്തിന് കാത്തിരിക്കണമെന്ന മറുപടി മാത്രമാണ് പൊലീസിനും പറയാനുള്ളത്.

You might also like

-