ഇടുക്കി പെരിഞ്ചാം കൂട്ടി വനഭൂമിയില്‍ ആദിവാസികള്‍ കൈയ്യേറി കുടില്‍കെട്ടി

ആദിവാസികുടുംബങ്ങളാണ് വീണ്ടും ഭൂമി കൈയേറിയിട്ടുള്ളത് , ആദിവാസികൾക്ക് ഭൂമി പതിച്ചു നല്കാൻ സര്‍ക്കാര്‍ ഉത്തരവും കോടതി വിധിയും ഉണ്ടായിരുന്നിട്ടും പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചിരിക്കുന്നത്.

0

ഇടുക്കി :പെരിഞ്ചാം കൂട്ടി തേക്ക് മുള പ്ലാന്റേഷൻ വനഭൂമിയില്‍ ആദിവാസികള്‍ കൈയ്യേറി കുടില്‍കെട്ടി താമസം ആംഭിച്ചു. എന്ന് പുലർച്ചെ കൂട്ടമായി എത്തിയ നൂറോളം വരുന്ന ആദിവാസികുടുംബങ്ങൾ വനഭൂമിയിൽ അതിക്രമിച്ചുകയറി കുടിൽകെട്ടുകയായിരുന്നു മുമ്പ് ഇവിടെ നിന്നുംവനം വകുപ്പ് കുടിയിറക്കിയ ആദിവാസികുടുംബങ്ങളാണ് വീണ്ടും ഭൂമി കൈയേറിയിട്ടുള്ളത് , ആദിവാസികൾക്ക് ഭൂമി പതിച്ചു നല്കാൻ സര്‍ക്കാര്‍ ഉത്തരവും കോടതി വിധിയും ഉണ്ടായിരുന്നിട്ടും പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചിരിക്കുന്നത്.

രണ്ടായിരത്തി ഒമ്പതില്‍ ആദിവാസി പുനരധിവാസ പദ്ധതിയില്‍ പെരിഞ്ചാം കൂട്ടിയില്‍ പുനരധിവസിപ്പിച്ച കുടുംബങ്ങളെ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ ഇവിടെ നിന്നും കുടിയിറക്കി. ഇതോടെ ജീവിതം വഴിമുട്ടിയ ആദിവാസികള്‍ ഇടുക്കി കളക്ട്രേറ്റ് പടിക്കല്‍ സമരം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി സമരം തുടടര്‍ന്ന് വരികയുമാണ്.

ഇതിനിടയില്‍ രണ്ടായിരത്തി പതിനേഴില്‍ ആദിവാസികള്‍ കുടിയേറിയത് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം ഇവരെ ഇവിടെ പുനരധിവസിപ്പിക്കുന്നതിന് നടപി സ്വീകരിക്കുവാന്‍ ക്യാബിനറ്റ് യോഗം ചേര്‍ന്ന് ഉത്തരവിറക്കി. എന്നാല്‍ അദികൃതര്‍ വേണ്ട നടപടി സ്വീകരിക്കാതെ വരികയും കിടപ്പാടവും കൃഷിയുമില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ വിവിധ വിഭാഗത്തില്‍ പെട്ട എവുപതോളം വരുന്ന ആദിവാസി കുടുംബങ്ങള്‍ വനമേഖലയിലെത്തി കുടില്‍കെട്ടി താമസം ആരംഭിച്ചത്.

കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിരുന്നിട്ടും എന്താണ് ഇവരുടെ പുനരധിവാസത്തിന് കാലതാമസമെന്ന ചോദ്യത്തിന് ജില്ലാ ഭരണകൂടത്തിന് അടക്കം മറുപടിയില്ല. മരിക്കേണ്ടി വന്നാലും ഇവിടെ നിന്നും ഇനി ഇറങ്ങില്ലെന്ന തീരുമാനത്തിലാമ് ആദിവാസി കുടുംബങ്ങള്‍.

You might also like

-