ആളുകളുടെ വലിയ തിരക്കില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി

കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ചീഫ് ജസ്റ്റിസിനോട് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു

0

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി ചേദ്യംചെയ്ത് 140 ഹര്‍ജികളാണ് ബുധനാഴ്ച സുപ്രീം കോടതിക്ക് മുന്നിലേക്കെത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കൊപ്പം കേരളത്തില്‍നിന്നുള്ള നേതാക്കളടക്കം വിവിധ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും മറ്റും കൂട്ടമായി കോടതിക്കുള്ളിലേക്ക് കയറിയതോടെ മുന്ബെങ്ങും ഇല്ലാത്ത വലിയ തിരക്കാണ് ഒന്നാം നമ്ബര്‍ കോടതി മുറിക്കുള്ളില്‍ അനുഭവപ്പെട്ടത്.

വാദം കേള്‍ക്കാന്‍ കോടതിയിലേക്കെത്തിയ ഉടന്‍ തന്നെ ആളുകളുടെ വലിയ തിരക്കില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 140 ഹര്‍ജിക്കാരുള്ളതിനാലാണ് ഇത്രയധികം തിരക്കുണ്ടായതെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ചീഫ് ജസ്റ്റിസിനോട് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

You might also like

-