പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട നഗരസഭാ ബസ്റ്റാന്റ് മുതൽ സെന്റ് പീറ്റേഴ്സ് ജംഷൻ വരെയുള്ള ഭാഗത്താണ് നായയുടെ ആക്രമണം ഉണ്ടായത്

0

പത്തനംതിട്ട: ബുധനാഴ്ച്ച പകൽ പതിനൊന്ന് മണിയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ് ജംഷനിലാണ് ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഇവിടെ നിരവധി വഴിയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ആശുപത്രി ജംഷനിലും നിരവധി ആളുകളെ നായ ആക്രമിച്ചു. പിന്നീട് നഗരസഭ ബസ്റ്റാന്റിലും നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരു നായ ആണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് നിഗമനം. നായയെ പിടികൂടാൻ കഴിയാതിരുന്നതിനാൽ രണ്ട് മണിക്ക് ശേഷവും നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സ തേടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്നുണ്ട്. നിലവിൽ 12 ഓളം പേർ ഇവിടെ ചികിത്സ തേടിയതായാണ് വിവരം. ഇവർക്ക് ആന്റീ റബിസ് ഇഞ്ചക്ഷൻ നൽകും. നഗരസഭാ പരിധിയിൽ ഉള്ള സ്ക്കുൾ അധികൃതർക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ് നൽകുമെന്ന് മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ അറിയിച്ചു.

You might also like

-