മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം ജനങ്ങൾ ആശങ്കയിൽ

സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്

മലപ്പുറം | മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ .
ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു.തുടർ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും.

സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉണ്ടായത് സ്വാഭാവിക പ്രതിഭാസം എന്നാണ്് പ്രാഥമിക വിലയിരുത്തല്‍
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിശദീകരണം.രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ ശബ്ദം കേട്ടിരുന്നു. ജിയോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. ഭൂമിക്കടിയില്‍ പാറകള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് അന്നവര്‍ പറഞ്ഞത്.

You might also like

-