ക്ഷേമ പെൻഷൻ തട്ടിച്ച ആരോഗ്യവകുപ്പിലെ 373 ജീവനക്കാറോഡ് പണ തിരികെയടക്കാൻ നിർദേശം

കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്

തിരുവനന്തപുരം | സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ചവർക്കെതിരായ നടപടി തുടരുന്നു. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കാണ് പണം തിരികെ അടയ്ക്കാൻ നോട്ടീസ് നൽകിയത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.18 ശതമാനം പലിശ നിരക്കിൽ പണം തിരികെ അടയ്ക്കണം. പൊതുഭരണവകുപ്പിലും മറ്റ് വകുപ്പുകളിലും നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിലും ജീവനക്കാർക്കെതിരെ നടപടി. പണം തിരിച്ചു പിടിക്കുന്നത് കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാകും. ക്ലറിക്ക‌ൽ, നഴ്സിംഗ് അസിസ്റ്റൻറ്, അറ്റണ്ടർ തസ്തികയിലുള്ള ജീവനക്കാർക്കെതിരെയാണ് നടപടി.

കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് DMO മാർക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാർ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി. കേരള സിവിൽ സർവീസ് റൂൾ 15 പ്രകാരം ജീവനക്കാരെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. അനധികൃതമായി പണം കൈപ്പറ്റിയ 373 പേരുടെയും നിയമനാധികാരി ജില്ലാ മെഡിക്കൽ ഓഫീസർ ആയതുകൊണ്ടുതന്നെ ജീവനക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർ ആണ്.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പും നടപടി കടുപ്പിച്ചത്. നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരാണ് പട്ടികയിൽ ഉള്ളത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ 18% പലിശ സഹിതം ജീവനക്കാരിൽ നിന്ന് തിരിച്ചു പിടിക്കാനാണ് നിർദ്ദേശം. ഇതിനുപുറമേ അച്ചടക്കനടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി

You might also like

-