ഇന്റര്‍ നെറ്റിലല്ല, മുട്ടിന്മേലാണ് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്

ഇന്റര്‍നെറ്റിലല്ല, മറിച്ച് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനാണ് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിര്‍ദ്ദേശിച്ചു. അറ്റോര്‍ണി ഫോര്‍ ക്രിസ്ത്യന്‍ ആന്റ് പ്രൊ.ലൈഫ് ഡിഫന്‍ണ്ടിങ്ങ് ഫ്രീഡം അറ്റോര്‍ണിമാരെ അഭിസംബോധന ചെയ്തു നല്‍കിയ സന്ദേശത്തിലാണ് മൈക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

0

ആര്‍ലിംഗ്ടണ്‍(വെര്‍ജീനിയാ): ഇന്റര്‍നെറ്റിലല്ല, മറിച്ച് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനാണ് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിര്‍ദ്ദേശിച്ചു. അറ്റോര്‍ണി ഫോര്‍ ക്രിസ്ത്യന്‍ ആന്റ് പ്രൊ.ലൈഫ് ഡിഫന്‍ണ്ടിങ്ങ് ഫ്രീഡം അറ്റോര്‍ണിമാരെ അഭിസംബോധന ചെയ്തു നല്‍കിയ സന്ദേശത്തിലാണ് മൈക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

തിരക്കേറിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍കിടയിലും അങ്ങ് നടത്തുന്ന വിശ്വാസ പ്രഖ്യാപനങ്ങളെയും ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കപെടെണ്ടതിനെ കുറിച്ചും ക്രൈസ്തവ പ്രവര്‍ത്തനങ്ങളേയും ദ്ര്ശ്യ അച്ചടി മാധ്യമങ്ങളും , പണ്ഡിറ്റുകളും, നിരന്തരമായി വിമര്‍ശിക്കുന്നതിനെ ശാന്തമായി എങ്ങനെയാണ് നേരിടുന്നതെന്നും, അതിനാവശ്യമായ ശക്തി എവിടെനിന്നാണ് സംഭരിക്കുന്നതെന്നുമുള്ള എ.ഡി.എഫ്. പ്രസിഡന്റ് മൈക്കിള്‍ ഫാരിസിന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് വൈസ് പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

ഒന്നാമതായി നാം ചെയേണ്ടത് പ്രാര്‍ത്ഥനക്ക് കൂടുതല്‍ സമയം കണ്ടെതുകയെന്നതാണ്
രണ്ടാമതായി നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി മാത്രമല്ല, ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതിനു നാം പ്രത്യകം ശ്രദ്ധിക്കണം.

മൂന്നാമതായി ക്രൈസ്തവരെന്ന നിലയില്‍ മറ്റുള്‌ലവരോടു ക്ഷമിക്കുന്നതിനു ഇതിലൊക്കെ ഉപരിയായി മറ്റുള്ളവരെ സ്നേഹിക്കുന്നതിനും കഴിയണം, ഇത്രയും കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കപ്പെട്ടാല്‍ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിരാശപ്പെടാതെ അതിനെ അതിജീവിക്കുന്നതിന് ആവശ്യമായ ശക്തി ലഭിക്കുമെന്നും പെന്‍സ് ഓര്‍മ്മപ്പെടുത്തി.

ഈയിടെ എന്റെ പ്രിയപ്പെട്ട ഭാര്യ കേരെൻ പെൻസ് ക്രിസ്തീയ വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചും അതിന്റെ സനാതന മൂല്യങ്ങളെ സമ്പന്ധിച്ചും സ്ക്കൂളുകളില്‍ ക്ലാസ്സെടുത്തതിനെതീരെ ശക്തമായ വിമര്‍ശനം ഉയർന്നിരുന്നു. അതിൽ എനിക്ക് നിരാശയോ വിദ്വഷമോ ഇല്ല .ഞാന്‍ അതിൽ അഭിമാനം കണ്ടെത്തുന്നു വൈസ് പ്രസിഡന്റ് പറഞ്ഞു.

You might also like

-