പൊലീസുകാരന്‍റെ ആത്മഹത്യ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.

എ.ആര്‍ ക്യാമ്പില്‍ കുമാറിന് ക്വാട്ടേഴ്സ് അനുവദിച്ചതില്‍ ഗുരുതരമായ വിവേചനം ഉണ്ടായിട്ടുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്.

0

തിരുവന്തപുരം :പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ ആത്മഹത്യയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും. എസ്.സി – എസ്.ടി കമ്മീഷന്‍ എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. കുമാറിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എ.ആര്‍ ക്യാമ്പില്‍ കുമാറിന് ക്വാട്ടേഴ്സ് അനുവദിച്ചതില്‍ ഗുരുതരമായ വിവേചനം ഉണ്ടായിട്ടുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്. കുമാറിന്‍റെ ക്വാട്ടേഴ്സിലെ സാധനങ്ങള്‍ അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ എടുത്തുമാറ്റിയതായും എസ്.പി പറഞ്ഞു.

എ.എസ്.ഐമാരായ ഹരിഗോവിന്ദ്, റഫീഖ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, വൈശാഖ്, ജയേഷ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും എസ്.പി പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുമാറിന്‍റെ ഭാര്യ സജ്നി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എസ്.സി -എസ്.ടി കമ്മീഷന്‍ അംഗം എസ്.അജയകുമാര്‍ എ.ആര്‍ ക്യാമ്പിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. 4ആം തിയ്യതി കമ്മീഷന്‍ കുമാറിന്‍റെ വീട് സന്ദര്‍ശിക്കും.

You might also like

-