“വനത്തിൽ എങ്ങനെ ഉരുൾ പൊട്ടി ” മാധവ് ഗാട്ട് ഗില്ലിൽ പി സി ജോർജ്
അശാസ്ത്രീയമായ വികസനങ്ങളാണ് ദുരന്തത്തില്‍ കലാശിക്കുകയെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നത് ശരിയെങ്കില്‍ വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെയെന്ന ചോദ്യവുമായി പി.സി ജോര്‍ജ്
തിരുവനതപുരം :അശാസ്ത്രീയമായ വികസനങ്ങളാണ് ദുരന്തത്തില്‍ കലാശിക്കുകയെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നത് ശരിയെങ്കില്‍ വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെയെന്ന ചോദ്യവുമായി പി.സി ജോര്‍ജ് എം.എൽ.എ. പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പി.സി ജോര്‍ജിന്റെ ചോദ്യo
പ്രളയക്കെടുതിയില്‍ പൂഞ്ഞാർ മണ്ഡലത്തില്‍ ഏഴ് ജീവനുകള്‍ നഷ്ടപ്പെട്ടു. ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. തൊട്ടരുകില്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന പാറമട ഒരുപക്ഷേ ഉരുള്‍പൊട്ടലിന് കാരണമായതാവാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും പുനരധിവാസ പദ്ധതി നടത്തിപ്പുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ട പി.സി. ജോര്‍ജ് സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.