പൊലീസ് നോട്ടീസ് തള്ളി പി.സി ജോര്‍ജ് തൃക്കാക്കരയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകില്ല

"വെണ്ണലയിൽ ഒരു സമുദായത്തെ കുറിച്ചും പറഞ്ഞിട്ടില്ല. സാമുദായിക സൗഹാർദത്തെ കുറിച്ചാണ് പറഞ്ഞത്. ഇന്നലെ രണ്ടരയായപ്പോള്‍ ഹാജരാകാന്‍ നോട്ടീസ്. ഇന്നയിന്ന കാരണങ്ങളാല്‍ നാളെ പറ്റില്ല, തിങ്കളോ ചൊവ്വയോ ഹാജരാകാമെന്ന് ഞാന്‍ പറഞ്ഞു

0

കൊച്ചി|ബി.ജെ.പിക്ക് വോട്ട് അഭ്യര്‍ഥിച്ച് പി.സി ജോർജ് തൃക്കാക്കരയിലേക്ക്. പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്ന് പി.സി ജോർജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അല്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ്.ഐ.ആർ പോലും എടുക്കില്ലായിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

“വെണ്ണലയിൽ ഒരു സമുദായത്തെ കുറിച്ചും പറഞ്ഞിട്ടില്ല. സാമുദായിക സൗഹാർദത്തെ കുറിച്ചാണ് പറഞ്ഞത്. ഇന്നലെ രണ്ടരയായപ്പോള്‍ ഹാജരാകാന്‍ നോട്ടീസ്. ഇന്നയിന്ന കാരണങ്ങളാല്‍ നാളെ പറ്റില്ല, തിങ്കളോ ചൊവ്വയോ ഹാജരാകാമെന്ന് ഞാന്‍ പറഞ്ഞു. വരാന്‍ പറ്റില്ലെന്നു പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് രാത്രി വിളിച്ച് പൊലീസ് പറഞ്ഞു. ഇത് പൊലീസല്ല, പിണറായിയുടെ ഊളന്മാരാ. കേരള പൊലീസ് വരട്ടെ. ഞാന്‍ അനുസരിക്കാം”- പി.സി ജോര്‍ജ് പറഞ്ഞു.

പൊലീസിന് തനിക്കെതിരെ നടപടി സ്വീകരിക്കാനാകില്ല. നിയമം ലംഘിച്ചതായി ആദ്യം കോടതിയെ ബോധ്യപ്പെടുത്തണം. ആനപ്പുറത്തിരിക്കുമ്പോള്‍ ആരെയും പേടിക്കേണ്ടെന്ന തോന്നലാണ്. ആനപ്പുറത്ത് നിന്ന് ഇറങ്ങുമ്പോള്‍ അറിയാം. തൃക്കാക്കരയിലെത്തുന്നത് ജനാധിപത്യ കടമ നിറവേറ്റാനാണെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃക്കാക്കരയിലെത്തുന്ന പി.സി ജോര്‍ജിന് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെണ്ണല ക്ഷേത്രത്തിൽ സ്വീകരണം നല്‍കും.

You might also like

-