പത്തനംതിട്ടയിൽ എൻ ഡി എ യുടെ പൊതുസ്വത്രനായി പി സി ജോർജ്ജ് ?
കോട്ടയം പത്തനംതിട്ട മേഖലയിൽ നിർണായക ശ്കതിയായി മാറാൻ പി സി ജോർജ്ജ് മത്സരിച്ചാൽ എൻ ഡി എ ക്ക് കഴിയുമെന്നാണ് പൊതുവെ വിലയിരുത്തുന്നത് . ബിജെപി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് പിസി ജോർജ് പറഞ്ഞു
പത്തനംതിട്ട| ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കാണ് പരിഗണന. യു ഡി എഫിലെ ഭിന്നത മുതലെടുക്കാനാണ് ഈ നീക്കം. പൂഞ്ഞാർ മു എൽ എൽ എ പി സി ജോർജ്ജിനെ ബി ജെ പി പൊതുസ്വത്രനായി പരിഗണിക്കുമെന്നാണ് വിവരം. കോട്ടയം പത്തനംതിട്ട മേഖലയിൽ നിർണായക ശ്കതിയായി മാറാൻ പി സി ജോർജ്ജ് മത്സരിച്ചാൽ എൻ ഡി എ ക്ക് കഴിയുമെന്നാണ് പൊതുവെ വിലയിരുത്തുന്നത് . ബിജെപി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് പിസി ജോർജ് പറഞ്ഞു.ഈ ഭിന്നത മുതലെടുക്കാനാണ് ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള പൊതു സ്ഥാനാർത്ഥിയെ തേടാൻ ബിജെപി നിർബന്ധിതരാകുന്നത്. ബി ജെ പി പിന്തുണയുണ്ടെങ്കിൽ എൻ ഡി എ സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം പി സി ജോർജ് മറച്ചുവച്ചില്ല. ‘സ്ഥാനാർത്ഥിയായാൽ ജയിക്കും. ചർച്ചകൾ നടത്തും. പത്തനംതിട്ടയിൽ വിജയസാധ്യതയുണ്ട്. മികച്ച മത്സരമാണ് നടക്കുക. ബി ജെ പി പിന്തുണയിൽ ജയിക്കും’ എന്നാണ് പി സി ജോർജ് പറയുന്നത്.
ബിജെപി കേന്ദ്ര നേതൃത്വം പ്രാധാന്യം നൽകുന്ന എ ക്ലാസ് കാറ്റഗറിയിലെ ലോക്സഭാ മണ്ഡലമാണ് പത്തനംതിട്ട. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ ജനപ്രിയ സ്ഥാനാർത്ഥി വേണമെന്നാണ് നിർദ്ദേശം. നിലവിലെ കോൺഗ്രസ് എം പി ആൻ്റോ ആൻ്റണിയുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് യു ഡി എഫിന് തിരിച്ചടിയാണ്. കോൺഗ്രസ് പ്രവർത്തകരും പരസ്യമായി ആൻ്റോ ആൻ്റണിക്ക് എതിരാണെന്നാണ് വിവരം.