പിസി അഴിക്കുള്ളിൽ ,ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു

തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നു.. കൂട്ട് പ്രതികളെ കണ്ടെത്താൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാന്പിൾ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടു.

0

തിരുവനന്തപുരം | തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു . ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹര്‍ജി നല്‍കിയത് . ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് മറ്റൊരു ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജലിലാണ് ഇപ്പോൾ. മതവിദ്വേഷ പ്രസംഗം ഗൂഢാലോചനയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമെന്ന് ജോര്‍ജിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു. മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കി വഞ്ചിയൂര്‍ കോടതി രാവിലെ ജയിലില്‍ അടച്ചെങ്കിലും ഇന്ന് തന്നെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്നായിരുന്നു ജോര്‍ജിന്‍റെ പ്രതീക്ഷ.

തിരുവനന്തപുരം പ്രസംഗത്തിലെ ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി ഫലത്തില്‍ ജാമ്യ ഹര്‍ജി തന്നെ ആയതിനാല്‍ മജിസ്ടേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുമില്ല. രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി ഉച്ചക്ക് കേസ് വീണ്ടും പരിഗണിക്കും വരെ പി സി ജോര്‍ജ് പ്രതീക്ഷയിലായിരുന്നു. അറസ്റ്റ് അനാവശ്യമാണെന്ന് ജോര്‍ജിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു . പൊലീസ് എന്തിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍ ആരാഞ്ഞു.

തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നു.. കൂട്ട് പ്രതികളെ കണ്ടെത്താൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാന്പിൾ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടു.

എന്നാൽ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് കസ്റ്റഡി അപേക്ഷ തിങ്കളാഴാഴ്ചത്തേക്ക് മാറ്റി. പൊലീസിനെതിരെ പരാതിയില്ലെന്നും, ആരെയും പേടിയില്ലെന്നും കോടതിൽ പിസി ജോർജ് പറഞ്ഞു. പിന്നാലെ ജയിലിലേക്ക് മാറ്റിയെങ്കിലും ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങാമെന്ന കണക്കു കൂട്ടലിലായിരുന്നു പിസി ജോർജ്. എന്നാൽ കേസിൽ ഇടക്കാല ജാമ്യം വേണമെന്ന ജോർജ്ജിൻറെ ആവശ്യം നാളത്തേക്ക് മാറ്റിയത് തിരിച്ചടിയായി

ജോര്‍ജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ പത്രിക സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതിന് പ്രോസിക്യൂഷന് സമയം അനുവദിച്ചുകൊണ്ടാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്. ഇതോടെ ജോര്‍ജിന് ഹൈക്കോടതി തീരുമാനം വരും വരെ ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യമെന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് വഞ്ചിയൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി ജാമ്യം അനുവദിക്കാതിരിക്കാനാണ് ഗൂഢാലോചന എന്ന വാദമെന്ന് ജോര്‍ജിന്‍റെ അഭിഭാഷകന്‍ ആരോപിച്ചുകൊച്ചി വെണ്ണലപ്രസംഗത്തില്‍ ജോര്‍ജിനനുവദിച്ചിട്ടുള്ള ഇടക്കാലജാമ്യം നാളെവരെ നീട്ടിയിട്ടുമുണ്ട് . കൊച്ചിയില്‍ നിന്ന് രാത്രി തിരുവനന്തപുരത്ത് എത്തിച്ച ജോര്‍ജിനെ, രാവിലെ

ഏഴരയോടെയാണ് മജിസ്ട്രേറ്റിന്‍റെ ചേംമ്പറില്‍ ഹാജരാക്കിയത്. വലിയ പൊലീസ് ബന്തവസിലായിരുന്നു ജോര്‍ജിനെ കോടതിയിലെത്തിച്ചത്. ജോര്‍ജിന് ആദ്യം ജാമ്യം നല്‍കിയത് പ്രോസിക്യൂഷന്‍റെ വാദം കേള്‍ക്കാതെയായിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. ഇന്ന് പ്രോസിക്യൂഷന്‍റെ കൂടി വാദം കേട്ട ശേഷമാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത് .
.

You might also like

-