വനിതാമത്തെ പൊളിയും ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുക.: പി സി ജോർജ്
വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങൾ
ആലുവ :സംസ്ഥാന സർക്കാരിന്റ മേൽനോട്ടത്തിൽ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാമതില്‍ പൊളിയുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സര്‍ക്കാര്‍ ചെലവില്‍ ഇടതുപക്ഷം സംഘടപ്പിക്കുന്ന വനിതാ മതില് പൊളിയും. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുക. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളെന്നും, ആലുവയില്‍ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പി സി ജോര്‍ജ് പറഞ്ഞു.
നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നവര്ക്കെതിരേ ഭീഷണി സ്വരവുമായി പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്നും എംഎല്‍എയായി താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ യുവതികളെ ശബരമലയില്‍ പോകാന്‍ അനുവദിക്കില്ലെന്നും പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞിരുന്നു.
വിശ്വാസികളുടെ കാര്യം കോടതി തീരുമാനിക്കേണ്ടതല്ല എന്നായിരുന്നു പിസി ജോര്‍ജ് നേരത്തെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിയെ ആദരവോടെ തന്നെ കാണുന്നു. എന്നാല്‍ സുപ്രീം കോടതി വിധി ഒരു ദുര്‍വിധിയായി മാറാതിരിക്കട്ടെയെന്നും അന്ന് പിസി പറഞ്ഞിരുന്നു.