11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ പിരിച്ചുവിടണം സർക്കാർ ഉദ്യോഗസ്ഥരുടെ ശബളം കാട്ടുചയ്ത നടപടി സ്വാഗതാർഹം പി സി ജോർജ്

കേരളത്തിലെ 56 വയസ് കഴിഞ്ഞ കർഷകർക്കും, കർഷക തൊഴിലാളികൾക്കും, ചെറുകിട വ്യാപാരികൾക്കും പതിനായിരം രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

0

കോട്ടയം: കോവിഡ്-19 ന്റെ പശ്ചാതലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ 11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ പിരിച്ചുവിടണമെന്ന്‌ ജനപക്ഷം നേതാവ് പി.സി.ജോർജ് എം എൽ എ ആവശ്യപ്പെട്ടു.സർക്കാർ ജീവനക്കാരുടെ പെൻഷൻ 25,000 രൂപയായി നിജപെടുത്തണമെന്നും, കേരളത്തിലെ 56 വയസ് കഴിഞ്ഞ കർഷകർക്കും, കർഷക തൊഴിലാളികൾക്കും, ചെറുകിട വ്യാപാരികൾക്കും പതിനായിരം രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മാസം ഗഡുക്കളായി പിടിക്കാനുള്ള മന്ത്രിസഭ തീരുമാനം സ്വാഗതാർഹമാണ്. ഒരു മാസം 6 ദിവസത്തെ ശമ്പളം മാത്രം കട്ട് ചെയ്യുക വഴി ജീവനക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉളവാകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. 20,000 രൂപ വരെ ശബളമുള്ള ജീവനക്കാരെ ഒഴിവാക്കുക വഴി പ്രയാസം അനുഭവിക്കുന്ന വിഭാഗക്കാരെ ഒഴിവാക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

മന്ത്രിമാരുടെയും,എം എൽ എ മാരുടെയും മറ്റ് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ശബളത്തിൽ ഒരു വർഷത്തേയ്ക്ക് 30% കുറവ് വരുത്തുവാനുള്ള തീരുമാനം മാതൃകാപരമാണ്. താൻ മുൻപ് ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കിയ പിണറായി സർക്കാരിനോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും പി.സി.ജോർജ് പറഞ്ഞു.

You might also like

-