യാക്കോബായസഭയുമായി ചർച്ചക്കില്ലെന്നു ബസോലിയോസ് മാർത്തോമാ പൗലോസ് ദിതിയാണ് കാതോലിക്ക ബാവാ
ജഡ്ജിമാരെ കുറ്റപ്പെടുത്തി നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമം. 1934ലെ ഭരണഘടനയെ നിഷേധിച്ചത് ദൈവിക നീതിയോടും രാജ്യത്തോടുമുളള വെല്ലുവിളിയാണെന്നും ബസോലിയോസ് മാർത്തോമാ പൗലോസ് ദിതിയാണ് കാതോലിക്ക ബാവാ പറഞ്ഞു
കൊച്ചി :യാക്കോബായ സഭയുമായിട്ടുള്ള പളളിത്തര്‍ക്കത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വ്യകത്മാക്കി .കോടതി വിധി വരും മുൻപ് പലവട്ടം ചർച്ചക്ക് തയ്യാറായി ചെന്നിട്ടും തയ്യാറാകാത്തവരുമായി കോടതി പ്രതികൂലമായപ്പോൾ ചർച്ചയുമായി വരുന്നത് അംഗീകരിക്കുന്നില്ല അന്ന് ചർച്ചക്ക് തയ്യാറായിച്ചെന്നവരെ ആട്ടിയോടിക്കുകയാണുണ്ടായത് അതുകൊണ്ട് യാക്കോബായ സഭയുമായി ചര്‍യ്ക്കില്ലെന്ന് പരിശുദ്ധ കാതോലിക്ക ബാവ അറിയിച്ചു. കോടതിവിധി അനുസരിക്കാത്തവരുമായി ചര്‍ച്ച നടത്തുന്നത് വിഫലമാണ്.
ജഡ്ജിമാരെ കുറ്റപ്പെടുത്തി നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമം. 1934ലെ ഭരണഘടനയെ നിഷേധിച്ചത് ദൈവിക നീതിയോടും രാജ്യത്തോടുമുളള വെല്ലുവിളിയാണെന്നും ബസോലിയോസ് മാർത്തോമാ പൗലോസ് ദിതിയാണ് കാതോലിക്ക ബാവാ പറഞ്ഞു.