പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവം പ്രതി പിടിയിൽ

സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായിട്ടുണ്ടെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. സാമൂഹ്യ വിരുദ്ധർ ഡാമിന്‍റെ ഒരു ഷട്ടർ പൂർണമായും തുറന്നിരുന്നു

0

പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വെച്ചുച്ചിറ സ്വദേശി സാമ്പിൾ എന്ന സുനു (25) വിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 13 രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്‍റെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തുറന്ന് വിട്ടത്.

സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായിട്ടുണ്ടെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. സാമൂഹ്യ വിരുദ്ധർ ഡാമിന്‍റെ ഒരു ഷട്ടർ പൂർണമായും തുറന്നിരുന്നു. നദിയിൽ ആളുകൾ ഇറങ്ങുന്ന സമയമായിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നുമുള്ള പ്രാഥമിക റിപ്പോർട്ട് കെഎസ്ഇബി കലക്ടർക്ക് സമർപ്പിച്ചു. ജില്ലയിലെ മുഴുവൻ ഡാമുകളുടെയും സുരക്ഷാ പരിശോധന ഉറപ്പ് വരുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മൂന്നു മാസമായി ഡാമിൽ സെക്യൂരിറ്റി ജീവനക്കാരില്ലെന്നും കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിട്ടത്. ഷട്ടറിന് കേടുപാടുകൾ വരുത്തുകയും സമീപത്തായി സൂക്ഷിച്ചിരുന്ന സ്വകാര്യവ്യക്തിയുടെ വള്ളം തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.

കെഎസ്ഇബിയുടെ പരാതിയെത്തുടർന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 20 മിനിട്ടിലധികം നേരം വെള്ളം നദിയിലൂടെ ഒഴുകിപ്പോയി. സമീപത്ത് കിടന്നിരുന്ന കടത്ത് വളളത്തിന് സാമൂഹ്യ വിരുദ്ധർ തീയിടുകയും ചെയ്തു. വള്ളം കത്തുന്നത് കണ്ടെത്തിയ പ്രദേശവാസിയായ റോയി എന്നയാളാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

You might also like

-