പത്തനംതിട്ടയിൽ പതിനാറുകാരനെ സഹപാഠികൾ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി കുഴിച്ചുമൂടി

കളിക്കുന്നതിനിടയിൽ തര്ക്കമാണ് കൊലപാതകമാണെന്നും അതല്ല സോഷ്യൽ മീഡിയയിൽ സഹപാഠികളെ കളിയാക്കിയതാണ് കൊലപതകത്തിനു കാരണമെന്നു പറയുന്നു

0

പത്തനംതിട്ട :കൊടുമൺ അങ്ങാടിയിൽ വിദ്യാർത്ഥിയെ സഹപാഠികൾ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് സ്കുളിലെ വിദ്യാർത്ഥി അഖിൽ (16 ) സഹപാഠികളായ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയത് കളിക്കുന്നതിനിടയിൽ തര്ക്കമാണ് കൊലപാതകത്തിനു കാരണമെന്നു അതല്ല സോഷ്യൽ മീഡിയയിൽ സഹപാഠികളെ കളിയാക്കിയതാണ് കൊലപതകത്തിനു കാരണമെന്നു പറയുന്നു സംഭവവുമായി ബന്ധപെട്ടു അഖിലിന്റെ രണ്ടു സഹപാഠികളെ കൊടുമൺ പോലീസ് പിടികൂടിയിട്ടുണ്ട് കൊലക്കു ഉപയോഗിച്ച കോടാലിയും മൃതദേഹംത്തിനു സമീപത്തുനിന്നും കണ്ടെടുത്തട്ടുണ്ട്

വീട്ടിൽ നിന്നു വിളിച്ചു കൊണ്ടു വന്ന് സ്കൂളിനു സമീപം ഒഴിഞ്ഞ സ്ഥലത്തു വച്ചാണ് കൊല നടന്നത്. അഖിലും സുഹ‍ത്തുക്കളായ രണ്ടുപേരും അടുത്തുള്ള റബര്‍തോട്ടത്തിലേയ്ക്കുപോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആദ്യം അടി തുടങ്ങിയപ്പോൾ അഖിൽ ഓടി. പ്രതികളിലൊരാൾ കല്ലെറിഞ്ഞ് അഖിലിനെ വീഴ്ത്തി. തുടർന്ന്, കെട്ടിയിട്ട ശേഷം കോടാലി ഉപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം രണ്ടുപേര്‍ മടങ്ങിയെത്തി. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ സമീപവാസികള്‍ കാര്യംതിരക്കി. ഇതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

മറവുചെയ്ത മൃതദേഹം പൊലീസെത്തി പുറത്തെടുത്തു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരെയും അറസ്റ്റുചെയ്തു. ഇവർക്കു പ്രായപൂർത്തിയായിട്ടില്ല. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് പിന്നില്‍ ലഹരിവസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ടപ്രശ്നങ്ങള്‍ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. അടൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൈപ്പട്ടൂർ സ്കൂളിൽ 10ാംക്ലാസ് വിദ്യാർഥിയാണ് അഖിൽ.

 

You might also like

-