കൊറോണയെ തുരത്താൻ മുൻമന്ത്രിയുടെ നേതൃത്തത്തിൽ യാഗം ഔഷധ യാഗം ബിഹാറില്‍
കന്‍കര്‍ബാഗിനാണ് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത യാഗം സംഘടിപ്പിച്ചത്. സ്ത്രീ സംഘടനയുടെ നേതൃത്വത്തിലാണ് സാമൂഹിക് ഹാവന്‍ നടത്തിയത്.
പട്ന :ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വൈറസിനെ തുരത്താന്‍ ഹോമംനടത്തിയിരിക്കുകയാണ് ബിജെപി പ്രവർത്തകർ . ബിഹാറിലെ പട്നയിലാണ് കൊറോണവൈറസിനെ തുരത്താന്‍ സംഘപരിവാർ സംഘടനയിൽ പെട്ട സ്ത്രീകളുടെ നേതൃത്വത്തില്‍ ഔഷധ യാഗം നടത്തിയത്. കന്‍കര്‍ബാഗിനാണ് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത യാഗം സംഘടിപ്പിച്ചത്. സ്ത്രീ സംഘടനയുടെ നേതൃത്വത്തിലാണ് സാമൂഹിക് ഹാവന്‍ നടത്തിയത്.
യാഗത്തിലൂടെ കൊറോണവൈറസിനെ തുരത്താമെന്ന് ഗായത്രി പരിവാര്‍ നവ് ചേതന വിസ്താര്‍ കേന്ദ്ര മഹിള മണ്ഡല്‍ ഭാരവാഗി സരിത പ്രസാദ് പറഞ്ഞു. ഔഷധ ഹോമത്തിലൂടെ കൊറോണയെ തുരത്താമെന്ന് അവര്‍ പറഞ്ഞു. 60 തരം ഔഷധമുപയോഗിച്ചാണ് ഹോമം നടത്തിയത്. മന്ത്രോച്ചാരണത്തിലൂടെയാണ് ഔഷധങ്ങള്‍ അഗ്‌നിയില്‍ ഹോമിച്ചത്. മുന്‍ മന്ത്രി മിതിലേഷ് സിംഗ്, ദേവി ദയാല്‍ പ്രസാദ് എന്നിവര്‍ യാഗത്തില്‍ പങ്കെടുത്തെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കൊവിഡിനെ തുരത്താന്‍ യാഗത്തിന് സാധിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
കൊവിഡ് 19നെ തുരത്താന്‍ ഗോമൂത്രം കുടിച്ചാല്‍ മതിയെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭ നേതാവ് അവകാശപ്പെട്ടിരുന്നു. രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും വിമാനത്താവളങ്ങളില്‍ ഗോമൂത്രം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കൊവിഡിനെതിരെ മുദ്രാവാക്യം വിളിച്ചത് സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിന് ഇടയാക്കിയിരുന്നു.ഇനിയും വരാനുണ്ട് ലോകത്തിനു മുൻപിൽ ഇനിയും സംഘപരർ വിഡ്ഢിത്തങ്ങൾ