പാസ്റ്ററും ഭാര്യയും ചേര്‍ന്നു പാഴ്‌സണേജില്‍ അതിക്രമിച്ചു കയറി യുവാവിനെ വെടിവെച്ചുകൊന്നു .
വെടിയേറ്റ ഇയാള്‍ തൊട്ടടുത്തുള്ള വീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചുവെങ്കിലും ഭയവിഹ്വലരായ കുടുംബാംഗങ്ങള്‍ പലരും വീണ്ടു ഇയാള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു.
ഹ്യൂസ്റ്റണ്‍: റിവര്‍.ഓക്‌സിനു സമീപം സെല്‍മോണ്ട് 6100 സോളോ യിലുള്ള പാഴ്‌സനേജില്‍ അതിക്രമിച്ചു കയറിയ യുവാവിനെ അവിടെ താമസിച്ചിരുന്ന പാസ്റ്ററും, ഭാര്യയും ചോര്‍ന്ന് വെടിവെച്ചു കൊന്നു.
മെയ് 4 ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാക്ക് യാഡില്‍ ശബ്ദം കേട്ടാണ് ഇരുവരും മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. വീടിനകത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച യുവാവിനു നേരെ ഇരുവരുടേയും കൈവശം ഉണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ചു.
പാസ്റ്റര്‍ റവ.ജെഫ് പവേഴ്‌സ് (52), ഭാര്യ ജൂലി പവേഴ്‌സ് (54) എന്നിവരാണ് രാത്രി പതിനൊന്നരയോടെ 24 വയസ്സുള്ള റൊബര്‍ട്ടൊ സാഞ്ചസിനെ വെടിവെച്ചത്.
വെടിയേറ്റ ഇയാള്‍ തൊട്ടടുത്തുള്ള വീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചുവെങ്കിലും ഭയവിഹ്വലരായ കുടുംബാംഗങ്ങള്‍ പലരും വീണ്ടു ഇയാള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു.
വെടിവെച്ചതിനുശേഷം 911 വിളിച്ചു പാസ്റ്റര്‍ വിവരം പോലീസിന് കൈമാറി. ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു റിവോള്‍വറും ഇതിനിടെ നിലത്തു വെച്ചിരുന്നു. പ്രതി സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഹ്യൂസ്റ്റണ്‍ പോലീസ് കേസ്സ് അന്വേഷിക്കുന്നു. ഇവര്‍ക്കെതിരെ ഇതുവരെ കേസ്സൊന്നും ഫയല്‍ ചെയ്തിട്ടില്ല. ഹാരിസ് കൗണ്ടി ഗ്രാന്റ് ജൂറി കേസ്സെടുക്കണമോ എന്ന് പിന്നീട് തീരുമാനിക്കും. പാസ്റ്റര്‍ സേവനം അനുഷ്ടിച്ചിരുന്ന വെസ്റ്റ് മിനിസ്റ്റര്‍ യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ നിന്നും സ്ഥലമാറ്റം ലഭിച്ച് ഞായറാഴ്ച അവസാന ശുശ്രൂഷ നിര്‍വഹിക്കാനിരിക്കെയാണ് നിര്‍ഭാഗ്യകര സംഭവം ഉണ്ടായത്. ഞായറാഴ്ച കുര്‍ബാന അനുഷ്ടിക്കുവാന്‍ പാസ്റ്റര്‍ക്ക് കഴിഞ്ഞില്ലെന്ന് യുനൈറ്റ!ഡ് മെത്തഡിസ്റ്റ് ചര്‍ച്ച് സ്‌പോക്ക് വുമണ്‍ അറിയിച്ചു.