വിജയശതമാനം- 99.47 , എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു
98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,21,887 പേര്‍ പരീക്ഷ എഴുതി. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍- 1,21,318.
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും.എസ്.എസ്.എല്‍.സി. (എച്ച്.ഐ.)റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും
ഇത്തവണ വിജയശതമാനം ഉയർന്നു. 1,21,318 പേർ എല്ലാം വിഷയത്തിലും എ പ്ലസ് നേടി കഴിഞ്ഞ വർഷം 41,906 പേര്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഏറ്റവും കൂടുതൽ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂർ (99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടു (98.13) മാണ്.ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്