.”എല്ലാം ഭദ്രം ഉറക്കം മിച്ചം” രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രിമാരുടെ കൂർക്കം വലി

മന്ത്രി നിർമ്മല സിതാരാമൻ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടെ തൊട്ടടുത്തിരിക്കുന്നമന്ത്രിമാർ കൂർക്കം വലിച്ചുറങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

0

ഡൽഹി :മകൾക്ക് പ്രസവവേദന അപ്പന് വീണവായന ഇന്ന് പാർലമെന്റിൽ നടന്നസംഭവവികാസങ്ങൾ കാണുമ്പോൾ ഇങ്ങനെ രാജ്യത്തെ സാധാരണ ജനംചിന്തിക്കു കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സിതാരാമൻ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടെ തൊട്ടടുത്തിരിക്കുന്നമന്ത്രിമാർ കൂർക്കം വലിച്ചുറങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയും സംഘവുമാണ് പാർലമെന്റ് ബെഡ് റൂം ആക്കി ധനമന്ത്രിക്ക് പിന്നിലിരുന്ന് ഉറങ്ങിപ്പോയത്.

ജിഡിപി വളർച്ച ഏഴുവർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നുമുള്ള പ്രതിപക്ഷ വാദത്തെ ധനമന്ത്രി രാജ്യസഭയിൽ എതിർക്കുന്നതിനിടെയാണ് മന്ത്രിമാർ ഇതൊന്നും ശ്രദ്ദിക്കാതെ ഉറങ്ങിയത് ഒരു മന്ത്രി സർക്കാരിനെ ന്യായീകരിക്കുന്നതിനിടെ മറ്റൊരു മന്ത്രി ഉറങ്ങുന്നതിനെതിരെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തോടുള്ള സർക്കാരിന‍്റെ മനോഭാവമാണ് മന്ത്രിയുടെ ഉറക്കത്തിലൂടെ പുറത്തു വിന്നിരിക്കുന്നതെന്നാണ് ചിലരുടെ വിമർശനം.ചിലർ മന്ത്രിമാരുടെ ഉറക്കം കണ്ടു കമന്റ് ചെയ്തത് “ഇവന്മാർ ഉറക്കമുണർന്നാൽ ഇവർക്ക് കാര്യം മനസിലാക്കാതെ ആർക്കുവേണ്ടയും കൈയ്യടിക്കുമെന്നാണ് ‘

You might also like

-