നാലു മാസം പ്രായമുള്ള കുട്ടിക്ക് മയക്ക് മരുന്ന് നൽകി കൊന്നമാതാപിതാക്കൾ പിടിയിൽ
പതിനെട്ട് വയസ്സുള്ള പിതാവ് ബ്രാഡിലും 19 വയസ്സുള്ള മാതാവ് ബെഡന്‍ ബോഗും ജൂണ്‍ 23 ബുധനാഴ്ച അറസ്റ്റ്യൂ ചെയ്തു
സൗത്ത് കരോലിന : നാലു മാസം പ്രായമുള്ള കുട്ടിയെ മയക്കുമരുന്ന് നൽകി കൊന്ന കേസിൽ മാതാപിതാക്കൾ പിടിയിൽ .കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഉദരത്തില്‍ നിന്നും, ഫീഡിംഗ് ബോട്ടലില്‍ നിന്നും കൊക്കെയിന്‍ എന്ന മയക്കു മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മയക്കുമരുന്ന്പ നൽകി കൊന്നതാണെന്നും പൊലീസിന് മനസ്സിലായത് .തുടർന്ന് പതിനെട്ട് വയസ്സുള്ള പിതാവ് ബ്രാഡിലും 19 വയസ്സുള്ള മാതാവ് ബെഡന്‍ ബോഗും ജൂണ്‍ 23 ബുധനാഴ്ച അറസ്റ്റ്യൂ ചെയ്തു . ചൈല്‍ഡ് അബ്യുസിനും കൊലപാതകത്തിനുമാണ് മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത് . ന്യുബെറി കൗണ്ടിയിലുള്ള ഇവരുടെ വീട്ടിലേക്ക് പോലീസിനെ വിളിച്ച് , കുട്ടി ബോധരഹിതയായി എന്ന് അറിയിക്കുകയായിരുന്നു . പോലീസ് വീട്ടില്‍ എത്തുമ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു .
ട്രോസ്‌കിക്കോളജി റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തിലും പാല്‍ക്കുപ്പിയിലും അളവില്‍ കൂടിയ തോതില്‍ കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു . മാതാപിതാക്കള്‍ കുട്ടിക്ക് ബോധപൂര്‍വ്വം മയക്കു മരുന്ന് നല്‍കുകയായിരുന്നുവെന്നാണ് ന്യുബെറി കൗണ്ടി ഷെരീഫ് ഓഫീസിന്റെ നിഗമനം .മാതാപിതാക്കളെയും പരിശോധനക്ക് വിധേയരാക്കിയപ്പോള്‍ കൊക്കെയ്ന്‍ , ഫെന്റീനില്‍ ,കഞ്ചാവ് എന്നിവ ഇവരുടെ ശരീരത്തില്‍ കണ്ടെത്തി .
ജൂണ്‍ 24 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു . തുടര്‍ന്ന് ന്യുബെറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയച്ചു . കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെപോലീസ് ചുമത്തിയിട്ടുള്ളത്