പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കും ,മുല്ലപ്പെരിയാറില്‍ വൈദ്യുതി കേരളം നല്‍കും
മുല്ലപ്പെരിയാറില്‍ ഡാം പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി കേരളം നല്‍കും. ജലം സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കും
തിരുവനന്തപുരം: കേരളവും തമിഴ്നാടുമായുള്ള പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.മുല്ലപ്പെരിയാറില്‍ ഡാം പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി കേരളം നല്‍കും. ജലം സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കും. പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ കാലാവധി 1988 നവംബറില്‍ അവസാനിച്ചിരുന്നു. പല തവണ കരാര്‍ പുതുക്കാന്‍ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇതുള്‍പ്പെടെയുള്ള ജല സംബന്ധമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിതല ചര്‍ച്ച നടന്നത്. മുല്ലപ്പെരിയാറില്‍ ഡാം പ്രവര്‍ത്തിപ്പിക്കാന്‍ തമിഴ്‌നാടിനു വൈദ്യുതി നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.
തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം കിട്ടണമെന്നാണ് ആവശ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു. പരിഹാരത്തിന്റെ ആദ്യ ഘട്ടമായാണ് ചര്‍ച്ചയെ കാണുന്നത്. ചര്‍ച്ച വിജയകരമെന്നും തമിഴ്‌നാട്മുഖ്യമന്ത്രി പ്രതികരിച്ചു. കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍ ആറു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സെക്രട്ടറി തല കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തും.