വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഒഴുവാക്കി
ബ്രൂവറി തുടങ്ങുന്നതിന് ഗ്രാമപഞ്ചായത് അനുമതി നിക്ഷേധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്

തിരുവനന്തപുരം| ബ്രൂവറി വിവാദം നിലനിൽക്കെ വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഒഴുവാക്കി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.നേരെത്തെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് തദ്ദേശ സ്വയഭരണ സ്ഥാപങ്ങളുടെ അനുമതി നിർബന്ധമാക്കിയിരുന്നു ; ബ്രൂവറി തുടങ്ങുന്നതിന് ഗ്രാമപഞ്ചായത് അനുമതി നിക്ഷേധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട് .എന്നാൽ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റ് ആരംഭിക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ബ്രൂവറി കാറ്റഗറി ഒന്നിലാണോ വരുന്നത് എന്ന് നോക്കിയാല്‍ മാത്രമെ തനിക്ക് പറയാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്തുകളുടെ കൈയിൽ ഉണ്ടായാല്‍ മതി. ലൈസന്‍സിന്റെ ആവശ്യമില്ല. വ്യവസായ മേഖലയില്‍ അല്ലാത്ത കാറ്റഗറി ഒന്ന് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.