പാംപ്ലാനിയുടെ വൈകാരികമായുണ്ടായ പ്രസ്താവന മാത്രം നേതാവ് വി.ഡി സതീശന്‍
"റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം ബിഷപ്പിന്റെ വാക്കുകള്‍ കണ്ടാല്‍ മതി, അതിനപ്പുറം അതില്‍ എന്തെങ്കിലുമുണ്ടെന്ന്, രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല"_ സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം| റബ്ബര്‍ വില 300 ആക്കി വർദ്ധിപ്പിച്ചാൽ ബിജെപിയെ വോട്ടുചെയ്ത് വിജയിപ്പിക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികമായുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു . “റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം ബിഷപ്പിന്റെ വാക്കുകള്‍ കണ്ടാല്‍ മതി, അതിനപ്പുറം അതില്‍ എന്തെങ്കിലുമുണ്ടെന്ന്, രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല”_ സതീശന്‍ പറഞ്ഞു.
“ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടി രൂപയുടെ റബ്ബര്‍ വില സ്ഥിരതാ ഫണ്ട് സംസ്ഥാനത്ത് പൂര്‍ണമായും ചെലവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഫണ്ട് ഉണ്ടെന്ന് മാത്രമേയുള്ളു, അത് ചെലവാക്കുന്നില്ല. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു ഗ്യാരണ്ടി കിട്ടുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലാ ..” .കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 500ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെട്ടത്. പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ ജയിലിലിട്ട് കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദിയുടേത്. എല്ലായിടത്തും മതപരിവര്‍ത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന് ആക്ഷേപം ഉന്നയിച്ച് അവരെല്ലാം ആക്രമിക്കപ്പെടുകയാണ്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങളാണ് “:_സതീശന്‍ പറഞ്ഞു.