24 മണിക്കൂർ ദേശീയ പൊതുപണിമുടക്ക് തുടങ്ങി ,സംസ്ഥാനത്തു ഹര്ത്താല് ?

അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്കിൽ 25 കോടി പേർ പങ്കെടുക്കും.13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.സംസ്ഥാനത്തു പണിമുടക്ക് ഹർത്താലായി മാറി

0

ഡൽഹി /തിരുവനന്തപുരം :പൗരത്വനിയമ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പൊതുപണിമുടക്ക് തുടങ്ങി. മിനിമം കൂലിവര്‍ധന, പൊതുമേഖലാ സ്വകാര്യവല്‍കരണം അവസാനിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നടത്തുന്ന സമരം കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായി . അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്കിൽ 25 കോടി പേർ പങ്കെടുക്കും.13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.സംസ്ഥാനത്തു പണിമുടക്ക് ഹർത്താലായി മാറികടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു വാഹനങ്ങൾ ഒന്നും നിറത്തിൽ ഇറങ്ങിയിട്ടില്ല

രാജ്യത്ത് നടക്കുന്ന 19ാമത് ദേശീയ പണിമുടക്കാണിത്. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം അടയാളപ്പെടുത്തുന്ന സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് .10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.പൊതുവിതരണ സമ്പ്രദായം സാർവത്രികവൽക്കരിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 21,000 രൂപയിൽ കുറയാത്ത വേതനം ഉറപ്പാക്കുക, തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒപ്പം പൗരത്വ ഭേദഗതി നിയമം, NR C, NPR എന്നിവ ക്കെതിരെയുമാണ് സമരം. പണി മുടക്ക് ഒഴിവാക്കാൻ വ്യാഴാഴ്ച സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. 25 കോടി പേർ പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേതാക്കൾ അറിയിച്ചു. ഡൽഹി, മുംബൈ അടക്കമുള്ള ഈ ങ്ങളിൽ ശക്തമായ സമരം അരങ്ങേറും. സമര വിഥിയായ ജന്തർമന്തറിൽ പ്രതിഷേധ മാർച്ച് നടക്കും. കർഷകരും കർഷക തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കർഷകർ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദ് തുടരുകയാണ്.

You might also like

-