പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായ ചടങ്ങുകള്‍ ഉണ്ടാവില്ല.

41 കോടി 70 ലക്ഷം എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം ഒറ്റ വര്‍ഷം കൊണ്ട് തകര്‍ന്നപ്പോള്‍ 22 കോടി 80 ലക്ഷം നിര്‍മാണ ചെലവില്‍ 100 വര്‍ഷം ഉറപ്പുള്ള പാലം ഈ സര്‍ക്കാര്‍ നിര്‍മിച്ചു

0

കൊച്ചി :എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര പരിശോധന നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തി. എട്ട് മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായി. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.41 കോടി 70 ലക്ഷം എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം ഒറ്റ വര്‍ഷം കൊണ്ട് തകര്‍ന്നപ്പോള്‍ 22 കോടി 80 ലക്ഷം നിര്‍മാണ ചെലവില്‍ 100 വര്‍ഷം ഉറപ്പുള്ള പാലം ഈ സര്‍ക്കാര്‍ നിര്‍മിച്ചു.

പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകുന്നേരം തുറക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായ ചടങ്ങുകള്‍ ഉണ്ടാവില്ല. പൂര്‍ത്തിയാകാന്‍ എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

ഇന്ന് വൈകുന്നേരം നാല് മണിക്ക് ദേശീയപാത ചീഫ് എന്‍ജിനീയര്‍ എം അശോക് കുമാര്‍ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്ന് നല്‍കും. 41 കോടി 70 ലക്ഷം രൂപ ചിലവിട്ട് ഉമ്മന്‍ചാണ്ടി സര്‍‌ക്കാരിന്‍റെ കാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലത്തില്‍ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് മദ്രാസ് ഐ.ഐ.ടിയും ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. 2019 മെയ് 1ന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു.

സുപ്രീംകോടതിയുടെ അനുമതിയോടെ 2020 സെപ്തംബര്‍ 28ന് പാലത്തിന്‍റെ പുനര്‍നിര്‍മാണം ആരംഭിച്ചു. ഡി.എം.ആർ.സിയെ നിർമാണ ചുമതല എൽപ്പിച്ച പാലത്തിന്‍റെ കരാര്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കല്‍ പാലം പണി പൂർത്തിയാക്കിയത്. പാലത്തിന്‍റെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിച്ചു. പിയറുകളും പിയര്‍ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംഭിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിർമാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനശേഷം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിക്കും.

You might also like

-