പാലാരിവട്ടം പാലം അഴിമതിക്കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് എജി പി സുധാകരന്‍ പ്രസാദ്
പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ എജിയോട് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു
കൊച്ചി :പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തിരുമാനമെടുത്തട്ടില്ല ഇക്കാര്യത്തിൽ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് എജി പി സുധാകരന്‍ പ്രസാദ് പറഞ്ഞു. തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും എന്നാല്‍ ചര്‍ച്ച നടന്നില്ലെന്നും എജി അറിയിച്ചു.ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പോയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്നില്ല. തുടര്‍ന്ന് ഈ വിഷയത്തില്‍ ഒരു അറിയിപ്പും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും എജി അറിയിച്ചു
നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ എജിയോട് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടില്ലെന്നും എജി പറഞ്ഞു.. പാലാരിവട്ടം അഴിമതിയുമായി ബന്ധപെട്ടു നിലവില്‍ രണ്ട് കേസുകളാണ് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ളത്. ഈ രണ്ട് കേസുകളും മുന്നോട്ട് പോകണമെന്നുണ്ടെങ്കില്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കുന്നതിന് അനുമതി നല്‍കേണ്ടതുണ്ട്.