പാലാരിവട്ടം പാലം അഴിമതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി.

പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസ്സിൽ ടി.ഒ.സൂരജ് ഉൾപ്പടെയുള്ള 4 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 27- ന് പരിഗണിക്കും. ഇന്ന് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വന്നെങ്കിലും മുഴുവൻ കേസ്സ് ഫയലുകളും ഹാജരാക്കുവാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു.

0

മൂവാറ്റുപുഴ: പ്രതി ടി.ഒ.സൂരജിനെ ജയിലിൽ വച്ചു ചോദ്യം ചെയ്തു വിശദമായ മൊഴിയെടുക്കണമെന്ന വിജിലൻസിന്റെ ഹർജി മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി അനുവദിച്ചു. ബുധനാഴ്ച രാവിലെ പത്തു മണി മുതൽ ഒരു മണി വരെയാണ് ചോദ്യം ചെയ്യാനുള്ള സമയം. നേരത്തേ കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ ടി.ഓ.സൂരജ് പത്രക്കാരോട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ നടത്തിയ പരാമർശത്തെക്കുറിച്ചും ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിൽ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചുമാണ് മൊഴിയെടുക്കുക.

സൂരജുൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതിയിൽ വന്നെങ്കിലും മുഴുവൻ കേസ്സ് ഫയലുകളും ഹാജരാക്കുവാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു.പാലം പണിത കോൺട്രാക്ടർ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതി RBDCK ജോയിന്റ് ജനറൽ മാനേജർ എം.ടി.തങ്കച്ചൻ, മൂന്നാം പ്രതി KITCO ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, 4-ാം പ്രതി PWD മുൻ സെക്രട്ടറി T.0. സൂരജ് എന്നിവരാണ് റിമാന്റിലുള്ളത്. സെപ്തംബർ 30 നാണ് പ്രതികളെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇവരെ സെപ്തംബർ 2 വരെ റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം 5 ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിജിലൻസ് ജഡ്ജി സെപ്തംബർ 19-ന് വരെ വീണ്ടും റിമാന്റ് ചെയ്തത്. പ്രതികൾ കഴിഞ്ഞ 26 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്.

You might also like

-