പാലക്കാട് വിധിയെഴുതി 70% കടന്ന് പോളിങ്.പ്രതീക്ഷയിൽ മുന്നണികൾ

പാലക്കാട് | ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിം​ഗ് അവസാനിച്ചുഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. . 184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% ആണ് പോളിം​ഗ് രേഖപ്പെടുത്തിയത്. നിലവിൽ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.നഗരമേഖലകളില്‍ വോട്ടിങ് പൂര്‍ണമായിട്ടുണ്ട്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു. എന്നാല്‍, പിന്നീട് പോളിങ് മന്ദഗതിയിലേക്ക് മാറി. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇവിടെ വോട്ട് ചെയ്യാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ അരമണിക്കൂറോളം കാത്തുനിന്ന് മടങ്ങി. പിന്നീട് വൈകിട്ടാണ് സരിന്‍ വോട്ടുചെയ്തത്. പോളിംഗിൻ്റെ ആദ്യഘട്ടങ്ങളിൽ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകൾ സംഘർഷഭരിതമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ബൂത്തുകളിലെത്തിയത് ചോദ്യം ചെയ്ത് ബിജെപി, സിപിഎം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് മെച്ചപ്പെടുന്നതാണ് കണ്ടത്. അവസാന ലാപ്പിൽ പലയിടത്തും വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിര കാണാം. 2021നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തിൽ മുന്നണികൾ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗിൽ കാര്യമായി പ്രതിഫലിച്ചില്ല. വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതി . രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുഉണ്ടായിരുന്നത് .

You might also like

-