പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനി ആറുവയസ്സുകാരനായ മകനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു
പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്.
പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു ഷാഹിദ. ഈ സമയത്ത് ഇവരുടെ ഭർത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരും വിവരമറിഞ്ഞത്.എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനി ആറുവയസ്സുകാരനായ മകനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാൽ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവർ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത്. ‘ദൈവത്തിന് വേണ്ടി മകനെ ബലി നൽകി’ എന്നാണ് ഇവർ പൊലീസിനോട് വിളിച്ചത് പറഞ്ഞത്. ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.ഭർത്താവ് സുലൈമാനും മറ്റു രണ്ടു മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പൊലീസ് എത്തിയ ശേഷമാണ് ഇവരും ഇക്കാര്യം അറിയുന്നത്. ഷാഹിദയെ ചോദ്യം ചെയ്തു വരികയാണ്. അതിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നും പാലക്കാട് എസ്.പി. ആർ വിശ്വനാഥൻ പറഞ്ഞു.
ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ ഉച്ചയോടെ അയൽ വീട്ടിൽ നിന്നും ഇവർ ജനമൈത്രി പൊലീസിന്‍റെ ഫോൺ നമ്പർ ശേഖരിച്ചിരുന്നു. ഈ നമ്പറിലേക്കാണ് ഇവർ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്. എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു.