പാലക്കാട് വന്‍ കഞ്ചാവ് വേട്ട; മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 296 കിലോ കഞ്ചാവ് പോലീസ് പിടികൂടി

പാലക്കാട് വന്‍ കഞ്ചാവ് വേട്ട, മിനി ലോറിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു

0

പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട, മിനി ലോറിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു .ഇന്ന് പുലര്‍ച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപത്ത് വെച്ചാണ് മിനി ലോറിയില്‍ കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. വിപണിയില്‍ ഇതിന് മൂന്നുകോടി രൂപ വില വരും. ആന്ധ്രാപ്രദേശ്, നെല്ലൂര്‍ ബട്ടുവരിപ്പാലം സ്വദേശിയായ ബി.വി റെഡ്ഡി, ഡ്രൈവറും സഹായിയുമായ തമിഴനാട് സേലം, പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയില്‍ വിളവെടുത്ത കഞ്ചാവാണിത്. കൊറോണ കാലമായതിനാല്‍ ട്രെയിന്‍ ഗതാഗതം നിന്നതോടെ ലോറികളില്‍ മൊത്തമായാണ് കഞ്ചാവ് കടത്തികൊണ്ടുവന്നത് . നേരത്തെ മീന്‍ ലോറികളിലും പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളില്‍ പിടികൂടിയിരുന്നു.കഴിഞ്ഞയാഴ്ച്ച വാളയാറിലും ഓട്ടോറിക്ഷയില്‍ കടത്തിയ 65 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് പാലക്കാട് എസ്പി സുജിത്ത് ദാസ് പറഞ്ഞു.

You might also like

-