പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍; യാത്രക്കാരെതിരഞ്ഞു ആരോഗ്യ വകുപ്പ്

മാര്‍ച്ച് 13 നാണ് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ച പ്രവാസി നാട്ടിലെത്തുന്നത്. പിന്നീട് ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്നതായാണ് വിവരം.

0

പാലക്കാട്: മണ്ണാര്‍ക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇയാള്‍ ദീര്‍ഘ ദൂര സര്‍വ്വീസില്‍ രണ്ടു ദിവസം ഡ്യൂട്ടി എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. 17 ന് മണ്ണാര്‍കാട് നിന്നും അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസിലും 18 ന് തിരുവനന്തപുരം പാലക്കാട് ബസിലുമാണ് ഇയാള്‍ യാത്ര ഡ്യൂട്ടി ചെയ്തത്. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 13 നാണ് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ച പ്രവാസി നാട്ടിലെത്തുന്നത്. പിന്നീട് ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്നതായാണ് വിവരം. ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.നാട്ടിലെത്തിയ ഇയാള്‍ ബന്ധുവീടുകില്‍ അടക്കം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിനിടെ ഇയാള്‍ മലപ്പുറത്തേക്കും പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

You might also like

-