പാലായിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഹം സ്ഥാനാർഥി ജോസഫ് കണ്ടത്തിൽ
കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. പി ജെ ജോസഫിന്‍റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശ്കതമാക്കി പി ജെ ജോസഫ് യുഡിഫ് സ്ഥാനാർഥി ജോസ് ടോമിൻ നേരിടാൻ . കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. പി ജെ ജോസഫിന്‍റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് വര്‍ഗീസ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജോസ് ടോം കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയല്ലെന്നും യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്നുമാണ് തുടക്കം മുതലേ ജോസഫിന്‍റെ നിലപാട്. കേരളാ കോണ്‍ഗ്രസ് എമ്മിന് വേറെ സ്ഥാനാര്‍ത്ഥിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ ജോസഫ് മറുപടി പറഞ്ഞിരുന്നുമില്ല. പാലായിൽ മാണിക്കൊപ്പം ആൾബലമില്ലെങ്കിലും ചില കേന്ദ്രങ്ങളിൽ വിജയ പരാചയങ്ങൾ നിശ്ചയിക്കാൻ വോട്ട ബാങ്ക് പി ജെ ജോസഫിനുണ്ട് . മാത്രമല്ല ജോസ് കെ മാണി പക്ഷം ഇനിയും കടും പിടത്തം തുടർന്നാൽ സ്ഥാനാർഥിക്കുവേണ്ടി ജോസഫ് പ്രചാരണം നടത്തിയേക്കുമെന്നും സൂചനയുണ്ട്