ഉപതെരഞ്ഞെടുപ്പിൽ എൻ സി പി സ്ഥാനാർത്ഥി മാണി സി കാപ്പൻ

കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു.

0

കോട്ടയം: കേരളാകോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റിൽ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.

പാലാ നിയോജകമണ്ഡലത്തെ നിയമസഭയിൽ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ എം മാണി മാത്രമാണ്. 1965 മുതൽ 13 തവണ അദ്ദേഹം പാലായിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇടതുപക്ഷം സ്ഥിരമായി എൻസിപിക്ക് നൽകിയ സീറ്റായ പാലായിൽ മൂന്ന് തവണ മാണി സി കാപ്പൻ കെ എം മാണിക്കെതിരെ മത്സരിച്ചിട്ടുണ്ട്. 2001ൽ ഇടതുപക്ഷത്തിന് വേണ്ടി എൻസിപിയുടെ ഉഴവൂർ വിജയനാണ് കെ എം മാണിക്കെതിരെ മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ മാണി സി കാപ്പൻ കെ എം മാണിയോട് മത്സരിച്ചു തോറ്റു. കെ എം മാണിയുടെ വിയോത്തിന് ശേഷം കേരളാ കോൺഗ്രസിനെതിരെ ഒരുവട്ടം കൂടി പാലായിൽ ജനവിധി തേടുകയാണ് മാണി സി കാപ്പൻ.അത്വസമയം മാണിയെ ഒരിക്കലും കൈവിടാത്ത മണ്ഡലത്തിൽ മണിക്ക് പകരക്കാരനായി ആരെന്ന് ചോദ്യം കേരളം കോൺഗ്രസ്സിനെ കുഴക്കുകയാണ്

You might also like

-