പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക.
32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന് ജോസ് ടോം പ്രതികരിച്ചു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. . 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. പി ജെ ജോസഫ്-ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി ജെ ജോസഫ് നിലപാടെടുക്കുകയായിരുന്നു.
രണ്ടിലയും കേരളാ കോണ്‍ഗ്രസും…
1965ല്‍ പാലായിലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ കെ എം മാണി മത്സരിച്ചത് കുതിര ചിഹ്നത്തിലായിരുന്നു. മാണിയെന്നാല്‍ കുതിരയെന്നായിരുന്നു അന്നൊക്കെ പറഞ്ഞുകേട്ടത്. 1982 ആയപ്പോഴേക്കും കെ എം മാണിയും പി ജെ ജോസഫും പിളര്‍പ്പിന്‍റെ വക്കിലെത്തി. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ സ്ഥാനാര്‍ത്ഥിയായി സ്കറിയാ തോമസ് കോട്ടയത്ത് മത്സരിച്ചു. പി ജെ ജോസഫ് പക്ഷം മൂവാറ്റുപുഴയിലും മുകുന്ദപുരത്തും മത്സരിച്ചു. സാങ്കേതികമായി ഒരേ പാര്‍ട്ടിയായിരുന്നെങ്കിലും കോട്ടയത്ത് കുതിരയും മൂവാറ്റുപുഴയിലും മുകുന്ദപുരത്തും ആനയുമായി ചിഹ്നം . 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പിളര്‍ന്നു. കുതിര ചിഹ്നത്തിനായി ഇരുകൂട്ടരും അവകാശ വാദം ഉന്നയിച്ചു. രണ്ട് എംപിമാരുണ്ടായിരുന്നതിനാല്‍ കുതിര ചിഹ്നം ജോസഫിന് കിട്ടി. മാണി രണ്ടില ചിഹ്നമായി എടുത്തു. പിന്നീട് കുതിര വിട്ട് ജോസഫ് പക്ഷം സൈക്കിള്‍ തെരഞ്ഞെടുത്തു. 2010ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ ജോസഫും രണ്ടിലയിലേക്ക് മാറി. ഇപ്പോള്‍ രണ്ടിലക്ക് വേണ്ടിയുള്ള മത്സരത്തിലും പി ജെ ജോസഫിനൊപ്പമായി വിജയം.