പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം.
പി.ജെ ജോസഫിനെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വിട്ടു നില്‍ക്കുമെന്ന് പി.ജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം പ്രശ്നം പരിഹരിച്ചാല്‍ പ്രചരണത്തിന് ഇറങ്ങുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.
തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് പവിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാൻ പി ജെ ജോസഫ് അനുമതി നൽകിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. യുഡിഎഫ് ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു.