പാലായിൽ ഇന്ന് യുഡിഎഫിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ.

സ്വതന്ത്രനായി പത്രിക നല്‍കിയ ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നോമിനേഷന്‍ പിന്‍വലിക്കും. സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും.

0

കോട്ടയം:  കേരളാ കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനുമിടെ പാലായിൽ ഇന്ന് യുഡിഎഫിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ. പി ജെ ജോസഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഇന്നലെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യുഡിഎഫ് കൺവെൻഷനോടെ ‘ചിഹ്നപ്പോരും’ ‘വിമത’നീക്കത്തിനുമെല്ലാം വിരാമമാകുമെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം.കൺവെൻഷനിൽ ജോസ് ടോം പുലിക്കുന്നേലിന് പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്നാണ് പി ജെ ജോസഫിന് മുന്നണി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലികുട്ടി, ജോസ് കെ മാണി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.

അതേസമയം സ്വതന്ത്രനായി പത്രിക നല്‍കിയ ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നോമിനേഷന്‍ പിന്‍വലിക്കും. സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും. അത് പി.ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനായ പാര്‍ട്ടിയുടേതാണെന്ന വാദമാണ് ഉന്നയിക്കുക. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് 10 മണിക്ക് ആരംഭിച്ചു .

You might also like

-