‘രണ്ടില’ കൊടുക്കാൻ ജോസഫിന്‍റെ അനുമതി വേണമെന്ന് മീണ, ഇല്ലെങ്കിൽ ജോസ് ടോം സ്വതന്ത്രനാകണം

അഞ്ചാം തീയതിക്ക് മുന്‍പ് തീരുമാനം എടുത്തില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

0

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പി.ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കൂ.

ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് സന്നദ്ധരാണെങ്കില്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. അഞ്ചാം തീയതിക്ക് മുന്‍പ് തീരുമാനം എടുത്തില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും മീണ ഡല്‍ഹിയില്‍ പറഞ്ഞു.

You might also like

-