ഇന്ത്യ തുടർ ആക്രമണങ്ങൾ നടത്താതിരുന്നാൽ പാകിസ്ഥാൻ നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ.

പാക് മാധ്യമമായ ജിയോ ന്യൂസിനോടാണ് ധർ ഇക്കാര്യങ്ങൾ സംസാരിച്ചതെന്നാണ് എപിയുടെ റിപ്പോർട്ട്.ക്ഷമയുടെ പരിധി കടന്നതിനാലാണ് പാകിസ്ഥാൻ പ്രതികരിച്ചതെന്ന് ഇഷാഖ് ധർ പറഞ്ഞു. പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുന്നതായി ഇന്ത്യൻ സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഇസ്ലാബാദ് |ഇന്ത്യ തുടർ ആക്രമണങ്ങൾ നടത്താതിരുന്നാൽ പാകിസ്ഥാൻ നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ.ഇസ്ലാബാദ് | ഇന്ത്യ തുടർ ആക്രമണങ്ങൾ നടത്താതിരുന്നാൽ പാകിസ്ഥാൻ നടപടി അവസാനിപ്പിക്കാമെന്ന് പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ പാക് വിദേശകാര്യമന്ത്രി ഈ സന്ദേശം അറിയിച്ചതായും അസോസിയേറ്റഡ് പ്രസ് റിപ്പോ‍ർട്ട് ചെയ്യുന്നു. പാക് മാധ്യമമായ ജിയോ ന്യൂസിനോടാണ് ധർ ഇക്കാര്യങ്ങൾ സംസാരിച്ചതെന്നാണ് എപിയുടെ റിപ്പോർട്ട്.”ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നിർത്തിയാൽ പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കുന്നത് പരിഗണിക്കും. എന്നിരുന്നാലും, ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്തിയാൽ ഞങ്ങളുടെ പ്രതികരണം തുടരും,” ഡാർ പറഞ്ഞു. പാകിസ്ഥാൻ പ്രതിരോധത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.”കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യ നടത്തിയ തമാശ (സർക്കസ്)… ഇന്ത്യയുടെ സൈനിക നടപടികൾക്ക് തിരിച്ചടിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല,” ഡാർ ജിയോ ന്യൂസിനോട് പറഞ്ഞു, പാകിസ്ഥാൻ “ഇന്ത്യ ആധിപത്യം അവകാശപ്പെടാൻ അനുവദിക്കില്ല” എന്ന് കൂട്ടിച്ചേർത്തു

ക്ഷമയുടെ പരിധി കടന്നതിനാലാണ് പാകിസ്ഥാൻ പ്രതികരിച്ചതെന്ന് ഇഷാഖ് ധർ പറഞ്ഞു. പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുന്നതായി ഇന്ത്യൻ സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ കരസേന അണിനിരക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായാണ് വിങ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞത്. ഇത് കൂടുതൽ സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശ്യം വെച്ചാണെന്നും സംഘർഷം രൂക്ഷമാകാതിരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിങ് കമാൻഡർ വ്യക്തമാക്കി.
ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ- പാക് ഭരണാധികാരികളുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാക് ഉപപ്രധാനമന്ത്രി ഇഷാക് ധർ എന്നിവരുമായാണ് റൂബിയോ ഫോണിൽ സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ക്രിയാത്മകമായ ചർച്ചകൾക്ക് സഹായിക്കാമെന്നാണ് യുഎസിന്റെ വാഗ്ദാനം. ഇരുപക്ഷവും സംഘർഷം ലഘൂകരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഫലപ്രദമായ ചർച്ചകൾ സാധ്യമാക്കുന്നതിൽ യുഎസ് പിന്തുണയുണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

.

You might also like

-