അസിയ ബീബിയെ വിട്ടയയ്ക്കുമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

മതനിന്ദ കുറ്റം ചുമത്തി 2009 ലാണ് ആദ്യമായി അറസ്റ്റു ചെയ്തത്.

0

ന്യൂയോര്‍ക്ക്: അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അസിയ ബീബിയെ വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥന നടത്തിയിട്ടും ഇതുവരേയും പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന ഇവരെ രണ്ടാഴ്ചയ്ക്കകം മോചിപ്പിച്ചു വിദേശത്തേക്ക് പോകാന്‍ അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏപ്രില്‍ 16 ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇസ്ലാം മതത്തില്‍ നിന്നും െ്രെകസ്തവ മതത്തിലേക്ക് മാറിയ അസിയായെ മതനിന്ദ കുറ്റം ചുമത്തി 2009 ലാണ് ആദ്യമായി അറസ്റ്റു ചെയ്തത്. കുടിവെള്ളത്തെ സംബന്ധിച്ചു അസിയായും ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളും തമ്മില്‍ തര്‍ക്കത്തിനൊടുവില്‍, ജീസ്സസ് െ്രെകസ്റ്റ് എന്റെ പാപങ്ങള്‍ക്കു വേണ്ടിയാണു മരിച്ചതെന്നും പ്രൊഫറ്റ് മുഹമ്മദ് നിങ്ങള്‍ക്കു വേണ്ടി എന്തുചെയ്തു എന്ന ചോദ്യമാണ് അസിയായെ മതനിന്ദ കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലുവാന്‍ കോടതി വിധിച്ചത്.

ഒരു ദശാബ്ദത്തോളം ഡെത്ത് റോയില്‍ കഴിഞ്ഞ ഇവരുടെ മോചനം സാധ്യമായത് മാര്‍പാപ്പ ഉള്‍പ്പെടെ, ലോക നേതാക്കള്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ്. പിന്നീട് പാക്ക് സുപ്രീം കോടതി ഇവിടെ കുറ്റം വിമുക്തയാക്കുകയും ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

പല രാഷ്ട്രങ്ങളും ഇവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറായെങ്കിലും ജയില്‍ മോചനത്തിനുശേഷം ഇവരെ ഇസ്ലാം തീവ്രവാദികളെ ഭയന്ന് അജ്ഞാത സ്ഥലത്തു പാര്‍പ്പിച്ചിരിക്കുകയായിന്നു. ഇവരുടെ മക്കള്‍ താമസിക്കുന്ന കാനഡയിലേയ്‌ക്കോ മറ്റേതൊരു രാജ്യത്തിലേക്ക് കുടുംബ സമ്മേതം അഭയാര്‍ഥികളാകുന്നതിനുള്ള അനുമതി നല്‍കുമെന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നുണകള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പാക്ക് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

You might also like

-