ഗുജറാത്ത് കടൽ മേഖലയിൽ നിന്നും 300 കോടിയുടെ മയക്കുമരുന്നും വെടിക്കോപ്പുകളുമായി പാക് കപ്പൽ പിടിയിൽ

അല്‍ സൊഹേലി എന്ന ബോട്ടാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. 40 കിലോയോളം വരുന്ന 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും ബോട്ടില്‍ നിന്ന് പിടികൂടി. പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്

0

അഹമ്മദാബാദ് | ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ പാക് ബോട്ട് ഗുജറാത്തു കടൽ മേഖലയിൽ പിടിയില്‍. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) നടത്തിയ പരിശോധയിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത് അല്‍ സൊഹേലി എന്ന ബോട്ടാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. 40 കിലോയോളം വരുന്ന 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും ബോട്ടില്‍ നിന്ന് പിടികൂടി. പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബോട്ടിനെ ഓഖ തീരത്തേക്ക് എത്തിച്ചു
കപ്പലിൽ ഉണ്ടായിരുന്ന 10 ജീവനക്കാരും ഇൻന്ത്യൻ കോസ്റ്റ് ഗാഡിന്റെ പിടിയിലായിട്ടുണ്ട് ഇന്ത്യൻ കടലിൽ നിന്ന് ഒരു പാകിസ്ഥാൻ ബോട്ട് പിടികൂടി. 300 കോടി40 കിലോഗ്രാം മയക്ക് മരുന്ന്.കപ്പലിൽ നിന്നും കണ്ടെടുത്തട്ടുണ്ട് .

കഴിഞ്ഞ 18 മാസത്തിനിടെ ഐസിജിയും ഗുജറാത്ത് എടിഎസും നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്, മയക്കുമരുന്നുകൾക്കൊപ്പം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുന്ന ആദ്യ ആശങ്കയാണിത്.1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോ ഹെറോയിൻ കഴിഞ്ഞ 18 മാസത്തിനിടെ പിടികൂടിയതായും 44 പാകിസ്ഥാൻ, ഏഴ് ഇറാനിയൻ ജീവനക്കാരെ പിടികൂടിയതായും പ്രസ്താവനയിൽ പറയുന്നു.

You might also like

-