മോദിക്ക് വ്യോമപാത അനുവദിക്കില്ല പാകിസ്താന്‍
സെപ്തംബര്‍ 20നാണ് യു.എന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നത്. ഇതിനായി പാക് വ്യോമപാത വിട്ടു നല്‍കണമെന്നാണ് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രക്ക് വ്യോമ പാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളി. കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാകിസ്താന്‍ വ്യക്തമാക്കി. തീരുമാനം ഇന്ത്യയെ അറിയിച്ചു.സെപ്തംബര്‍ 20നാണ് യു.എന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നത്. ഇതിനായി പാക് വ്യോമപാത വിട്ടു നല്‍കണമെന്നാണ് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഉന്നതതല യോഗം ചേര്‍ന്നാണ് പാത നിഷേധിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.
ബലാക്കോട്ട് സംഭവത്തിന് ശേഷവും ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാതയില്‍ ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ബലാക്കോട്ട് സംഭവത്തിന് ശേഷം നടന്ന മോദിയുടെ ഉസ്ബക്കിസ്ഥാന്‍ യാത്രക്ക് പാകിസ്താന്‍ വ്യോമപാത അനുവദിച്ചെങ്കിലും ഇന്ത്യ ഉപയോഗിച്ചില്ല.അതേസമയം സെപ്തംബര്‍ 7ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചു. കശ്മീരിലെ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്