കുല്‍ഭൂഷന്‍ ജാദവിനെ വീണ്ടും കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് പാകിസ്താന്‍

വിഷയത്തില്‍ അനുകൂല തീരുമാനത്തിനായി ചര്‍ച്ച തുടരുമെന്ന് തന്നെയാണ് ഇന്ത്യന്‍ നിലപാട്.

0

ചാരവൃത്തി ആരേപിച്ച് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ രണ്ടാമതൊരിക്കല്‍ കൂടി ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിക്കില്ലെന്നും ഒരു തരത്തിലുള്ള നയതന്ത്ര ഇടപെടലും ഇക്കാര്യത്തിലിനി ഇല്ലെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അനുകൂല തീരുമാനത്തിനായി ചര്‍ച്ച തുടരുമെന്ന് തന്നെയാണ് ഇന്ത്യന്‍ നിലപാട്.

2016 ലാണ് ഇന്ത്യയുടെ നാവിക സേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു

You might also like

-