പഞ്ചാബില്‍ പാക് വ്യോമസേന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു

ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മിയാൻവാലിക്ക് സമീപം പതിവ് പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന വ്യോമസേനയുടെ എഫ്‌.ടി -7 വിമാനമാണ് തകർന്നുവീണതെന്ന് പി.‌എ‌.എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

0

ഇസ്ലാമബാദ് : പാകിസ്താൻ വ്യോമസേനയുടെ വിമാനം തകർന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലാണ് അപകടം. ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മിയാൻവാലിക്ക് സമീപം പതിവ് പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന വ്യോമസേനയുടെ എഫ്‌.ടി -7 വിമാനമാണ് തകർന്നുവീണതെന്ന് പി.‌എ‌.എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.പൈലറ്റുമാരായ ഹാരിസ് ബിൻ ഖാലിദ്, ഫ്ലൈയിംഗ് ഓഫീസർ ഇബാദ് ഉർ റഹ്മാൻ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകട കാരണം വ്യക്തമല്ല. അന്വേഷണം നടത്താന്‍ വ്യോമസേന ആസ്ഥാനം ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജന്മനഗരമായ മിയാൻവാലിയിലെ തുറസ്സായ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹങ്ങൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലം വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. അപകടത്തിന് മുമ്പ് പൈലറ്റുമാർക്ക് രക്ഷപെടാനുള്ള അവസരം ലഭിച്ചതായി തോന്നുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

You might also like

-