പാകിസ്ഥാന് സിന്ധ് മറുപടി : പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വ്യോമ സേനാ താവളം

4000 കോടി രൂപ ചെലവിലാണ് ‌വ്യോമതാവളം നിർമ്മിക്കുന്നത്

0

ഡൽഹി :പാകിസ്ഥാൻ സിന്ധ് പ്രവിശ്യയിൽ ആരംഭിച്ച വ്യോമതാവളത്തിന് ‌ഇന്ത്യയുടെ മറുപടി . പടിഞ്ഞാറൻ അതിർത്തിയായ ഗുജറാത്തിലെ ദീസയിലാണ് ‌ഇന്ത്യ വ്യോമസേന താവളം ആരംഭിക്കുന്നത്.ഇത് സംബന്ധിച്ചുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അദ്ധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി അംഗീകാരം നൽകി.4000 കോടി രൂപ ചെലവിലാണ് ‌വ്യോമതാവളം നിർമ്മിക്കുന്നത്. ദീസക്ക് വടക്കു പടിഞ്ഞാറായി 420 കിലോമീറ്റർ അകലെ പാക് വ്യോമ താവളം കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചിരുന്നു.
4000 ഏക്കറിലാണ് ഈ വിമാനത്താവളമുള്ളത്.ദീസയിലെ റണ്‍വേയുടെ വിപുലീകരണത്തിനായി 1000 കോടിയാകും നിക്ഷേപിക്കുക.റണ്‍വെ 1000 മീറ്ററാക്കി നീട്ടും. വിവിഐപികള്‍ക്ക് എത്താനായി ഹെലികോപ്ടര്‍ ലാൻഡിംഗിനുള്ള സൗകര്യങ്ങളുമുണ്ടാകും. മാത്രമല്ല വ്യോമസേനക്കായി യുദ്ധവിമാനങ്ങളിറക്കുന്നതിനും മറ്റു കാര്യനിര്‍വാഹക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കും.
പാക് അതിർത്തിയോട് ചേർന്ന് വരുന്നതിനാൽ ഏതൊരാക്രമണത്തെയും ദ്രുതഗതിയിൽ നേരിടാൻ സേനക്ക് കഴിയുമെന്നതും നേട്ടമാണ്.

You might also like

-