പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യത അതിർത്തിയിൽ കനത്ത സുരക്ഷാ
ഭീകരരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തടയാന്‍ സൈന്യം സജ്ജമാണ്. പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിട്ടതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ശ്രീനഗര്‍ : ദീപാവലി ദിനത്തില്‍ അതീവ സുരക്ഷയില്‍ രാജ്യം. പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.ഭീകരരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തടയാന്‍ സൈന്യം സജ്ജമാണ്. പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിട്ടതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. വിവരം കിട്ടിയ ഉടന്‍ തന്നെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. വിവരം ലഭിച്ച് അന്നു മുതല്‍ ദിവസവും അതിര്‍ത്തിയില്‍ നീരീക്ഷണം നടത്തിവരികയായിരുന്നെന്ന് കേണല്‍ ഹര്‍ഷ് യാദവ് പറഞ്ഞു.ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ജവാന്‍മാര്‍ ദീപങ്ങള്‍ തെളിയിക്കുകയും പൂജ നടത്തുകയും ചെയ്തതായി മേജര്‍ ഷലീന്ദ്ര വ്യക്തമാക്കി