വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു

അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക്കിസ്താന്‍റെ വാദം കളവാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

0

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെ ഉറി, രജൌരി സെക്ടറുകളില്‍ പാക്കിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. തിരിച്ചടിയില്‍ മൂന്ന് പാക്കിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക്കിസ്താന്‍റെ വാദം കളവാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് പാക്കിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്താന്‍റെ വാദത്തെ തള്ളി ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം ഭാവന മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്താന്‍റെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. രജൌരി, ഉറി സെക്ടറുകളിലാണ് പാക്കിസ്താന്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചതില്‍ മൂന്ന് പാക്കിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നായിക് തന്‍വീര്‍, റംസാന്‍, ലാന്‍സ് നായിക് തൈമൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നേരത്തെ അതിര്‍ത്തിയില്‍ അടക്കം ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

You might also like

-