പാക് അനുകൂല മുദ്രാവാക്യം: രാജ്യദ്രോഹ കുറ്റം ചുമത്തി, പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമെന്ന് മുഖ്യമന്ത്രി
അമൂല്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി ബി.എസ് യദ്യൂരിയപ്പ ആവശ്യപ്പെട്ടു. വീട്ടുകാരുടെ വിലക്കിനെ പോലും ലംഘിച്ചാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടി പങ്കെടുക്കുന്നത്. ഇവര്‍ക്ക് നക്സല്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ രാജ്യദ്രോഹ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. ബംഗളൂരു സ്വദേശി അമൂല്യയെയാണ് റിമാന്‍ഡ് ചെയ്തത്. അമൂല്യയ്ക്ക് നക്സല്‍ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ് യദ്യൂരിയപ്പ പറഞ്ഞു.
വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അസദുദ്ദീന്‍ ഉവൈസി എംപിയുടെ സംസാരത്തിന് ശേഷം സ്റ്റേജിലെത്തിയ പെണ്‍കുട്ടി മൈക്ക് കയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. മൂന്ന് തവണ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സദസ്സിലുള്ളവരോട് ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ ഉവൈസി അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേജിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.
അമൂല്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി ബി.എസ് യദ്യൂരിയപ്പ ആവശ്യപ്പെട്ടു. വീട്ടുകാരുടെ വിലക്കിനെ പോലും ലംഘിച്ചാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടി പങ്കെടുക്കുന്നത്. ഇവര്‍ക്ക് നക്സല്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാകിസ്താന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം. പെണ്‍കുട്ടിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നും വിശദമായ അന്വേഷണം വേണമെന്നും പറഞ്ഞ സംഘാടകര്‍, ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒരു നടപടിയേയും പിന്തുണക്കില്ല എന്നും വ്യക്തമാക്കി. ശ്രീറാംരാം സേനയും ഹിന്ദു ജാഗരണ സമിതിയും ബംഗളൂരുവില്‍ പ്രതിഷേധം നടത്തി.