നിയന്ത്രണ രേഖയിൽ 2000സൈനികരെ വിന്യസിച്ച് പാക്കിസ്ഥാൻ , ഞുഴഞ്ഞുകയറ്റശ്രമത്തിന് തടയിട്ടു ഇന്ത്യാ
നിയന്ത്രണ രേഖയുടെ സമീപത്തെ പോസ്റ്റുകളിൽ 2000 സൈനികരെയാണ് പാകിസ്ഥാൻ പുതുതായി വിന്യസിച്ചത്.
ഡൽഹി : നിയന്ത്രണ രേഖയിൽ കൂടുതൽ സേനയെ വിന്യസിച്ച് പാകിസ്ഥാൻ. നിയന്ത്രണ രേഖയുടെ സമീപത്തെ പോസ്റ്റുകളിൽ 2000 സൈനികരെയാണ് പാകിസ്ഥാൻ പുതുതായി വിന്യസിച്ചത്. അതേസമയം, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.പാകിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രംഗത്തെത്തി. ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെ, ജമ്മു കശ്മീരിൽ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. കശ്മീരിന്റെ കാര്യത്തിൽ ലോകം എത്രനാൾ മൗനം പാലിക്കുമെന്നും ഇമ്രാൻ ഖാൻ ചോദിച്ചു